25.4 C
Kollam
Monday, July 21, 2025
HomeEntertainmentMoviesഓട്ടോഗ്രാഫ് വാങ്ങിയ പെണ്‍കുട്ടി ഇതാരാ? പെണ്‍കുട്ടിയുടെ ചോദ്യം കേട്ട് ഞെട്ടി നിവിന്‍

ഓട്ടോഗ്രാഫ് വാങ്ങിയ പെണ്‍കുട്ടി ഇതാരാ? പെണ്‍കുട്ടിയുടെ ചോദ്യം കേട്ട് ഞെട്ടി നിവിന്‍

ലൗ ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവം വീഡിയോയിലൂടെ പങ്കുവെച്ച് അജുവര്‍ഗ്ഗീസ് . ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം നടന്‍ നിവിന്‍പോല്‍യോട് ഇത് ആരാണെന്ന് ചോദിക്കുന്ന കുട്ടികളുടെ വീഡിയോ ആണ് അജു വര്‍ഗ്ഗീസ് പങ്കുവെച്ചത്.
ഫേസ്ബുക്കിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.രണ്ട് കുട്ടികള്‍ ചേര്‍ന്ന് നിവിന് അടുത്തെത്തി ഓട്ടോഗ്രാഫ് വാങ്ങിക്കുന്നു. കൂട്ടത്തില്‍ ഒരു കുട്ടി ഇതാരാണെന്ന് ചോദിക്കുമ്പോള്‍ മറ്റേ കുട്ടി ഹീറോ എന്ന് പറയുന്നു.ഓട്ടോഗ്രാഫ് ഒപ്പിട്ട ശേഷം ‘ഞാനാരാണെന്നാണ് ‘അവര്‍ ചോദിച്ചതെന്ന് ചിരിച്ചുകൊണ്ട് നിവിന്‍ പറയുന്നതാണ് വീഡിയോ.
അജു വര്‍ഗീസ് ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments