കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നെന്നും മോഹന്‍ ലാല്‍ നായകനാകുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് ഞെട്ടിച്ചതായി ഡിനി ഡാനിയേല്‍.
കാര്യം എന്തെന്നാല്‍ കൂടത്തായി സംഭവം പശ്ചാത്തലമായി കൂടത്തായി എന്ന പേരില്‍ ഡിനിയും സിനിമ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ ജോളിയായി എത്തുന്നത് ഡിനി ഡാനിയേല്‍ തന്നെയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടക്കം റിലീസ് ചെയ്തതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ മോഹന്‍ ലാല്‍ ടീം ഇതേ ചിത്രം നിര്‍മിക്കുന്നതായി പ്രഖ്യാപിച്ചത്.
ഇന്ന് രാവിലെ പത്ര വാര്‍ത്ത കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നാണ് ഡിനി ഡാനിയേല്‍ പറഞ്ഞു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗ്ഥനായി എത്തുന്നുവെന്നതായിരുന്നു വാര്‍ത്ത.