ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനച്ചടങ്ങിനിടെ നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റം

270

ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനിടെ നടി നൂറിന്‍ ഷെരീഫിനു നേരെ കയ്യേറ്റ ശ്രമം . മഞ്ചേരിയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം.

ബഹളത്തില്‍ ജനങ്ങളുടെ കൈ തട്ടി നൂറിന് മൂക്കിന് പരിക്കേറ്റു. ഒടുവില്‍ വേദന കടിച്ചുപിടിച്ചാണ് നൂറിന്‍ ഉദ്ഘാടനത്തിന് എത്തിയ ജനക്കൂട്ടത്തോട് സംസാരിച്ചത്.

നാലു മണിക്ക് നിശ്ചയിച്ച ഉദ്ഘാടനച്ചടങ്ങില്‍ നൂറിന്‍ സമയത്ത് തന്നെ എത്തിയിരുന്നു. എന്നാല്‍ ആളു കൂടാന്‍ വേണ്ടി സംഘാടകര്‍ താരത്തെ വേദിയിലെത്തിച്ചത് ആറു മണിക്കാണ്. ഇതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനങ്ങള്‍ കൂക്കി വിളിക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു. കാറിലെത്തിയ നടിയെയും കൂട്ടരെയും വളഞ്ഞ ആള്‍ക്കൂട്ടം അവര്‍ വന്ന കാറിനെ ഇടിക്കുകയും മറ്റും ചെയ്തു. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ ചിലരുടെ കൈ കൊണ്ട് നടിയുടെ മൂക്കിന് ഇടിയേല്‍ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here