പാപ്പൻ’ എന്ന സിനിമയ്ക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘ഒറ്റക്കൊമ്പൻ’. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിനൊപ്പമുള്ള വേഷത്തിലാകും ഗോകുലും എത്തുക.
സുരേഷ് ഗോപിയുടെ 250 മത് ചിത്രമായാണ് ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഒറ്റക്കൊമ്പൻ’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിർവഹിച്ചത് ഷിബിൻ ഫ്രാൻസിസ്.മീനച്ചിൽ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തന്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർഥ കഥാപാത്രത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഒറ്റക്കൊമ്പൻ’ ഒരുക്കുന്നത്. സുരേഷ് ഗോപിയാണ് ഈ മാസ്സ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, കബീർ ദുവാൻ സിങ്, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുക.
കോ പ്രൊഡ്യൂസേർസ് വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ഛായാഗ്രഹണം ഷാജികുമാർ, സംഗീതം ഹർഷവർദ്ധൻ രമേശ്വർ, എഡിറ്റിങ് വിവേക് ഹർഷൻ, ഗാനങ്ങൾ വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ അനീഷ് തൊടുപുഴ, ക്രിയേറ്റിവ് ഡയറക്ടർ സുധി മാഡിസൺ, പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, കാസ്റ്റിങ് ഡയറക്ടർ ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് കെ.ജെ. വിനയൻ. ദീപക് നാരായൺ, പ്രൊഡക്ഷൻ മാനേജേർ പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ റോഷൻ, പിആർഒ ശബരി.