29.3 C
Kollam
Thursday, November 21, 2024
HomeMost Viewedമേയറായ എന്നോടാണ് കളി 'മര്യാദ പാലിച്ചില്ലെങ്കില്‍ അജന്‍ഡകള്‍ പാസാക്കി അനുസരിപ്പിക്കും '; മേയര്‍ ആര്യാ രാജേന്ദ്രന്‍

മേയറായ എന്നോടാണ് കളി ‘മര്യാദ പാലിച്ചില്ലെങ്കില്‍ അജന്‍ഡകള്‍ പാസാക്കി അനുസരിപ്പിക്കും ‘; മേയര്‍ ആര്യാ രാജേന്ദ്രന്‍

വികസനകാര്യം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പരസ്പരം പോര്‍വിളി നടത്തി പ്രതിപക്ഷവും ഭരണപക്ഷവും. മേയര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷവും പറയില്ലെന്ന് ഭരണപക്ഷവും ഉറപ്പിച്ചതോടെ വികസനകാര്യം തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് ബലാബല പരീഷണ വേദിയായി കോര്‍പ്പറേഷന്‍ മാറി. ഇതോടെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം സമ്പൂര്‍ണപരാജയമായി മാറി.

വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗത്തേക്കാള്‍ പരിഗണന മേയര്‍ നല്‍കുന്നത് കണ്ണൂരിലെ സംഘടനാ പരിപാടിക്കാണെന്നും. അതുകൊണ്ടാണ് അവിടെ പോയതെന്നും പ്രതിപക്ഷം വാദിച്ചു. മാത്രമല്ല ജനങ്ങളോട് മേയര്‍ ഇക്കാര്യത്തില്‍ മാപ്പ് പറയണമെന്നതായിരുന്നു പ്രതിപക്ഷ ആവശ്യം.

എന്നാല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തെ വികസന സെമിനാറായി ചിത്രീകരിച്ച് ജനങ്ങളെ വിഡ്ഢികളാക്കിയ പ്രതിപക്ഷമാണ് ആദ്യം മാപ്പ് പറയേണ്ടതെന്ന് മേയറും നിലപാട് കടുപ്പിച്ചു. ഇതോടെ യോഗം ബഹളത്തിലേക്ക് നീങ്ങി. വാക്‌പോരില്‍ പരിധി വിട്ടതോടെ പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിച്ചു. മേയര്‍ മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നത് യുഡിഎഫ് നേതാവ് പി.പത്മകുമാറാണ്.

പിന്നാലെ ബി.ജെ.പി. അംഗം കരമന അജിതും മേയറെ ചോദ്യശരങ്ങള്‍ കൊണ്ട് മൂടി. ഗ്രൂപ്പ് യോഗങ്ങളുടെ മിനിറ്റ്‌സ് ആവശ്യപ്പെട്ട അജിത് കുമാര്‍ കരട് പദ്ധതിയില്‍ 90 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ പദ്ധതികളാണെന്ന് ആക്ഷേപിച്ചു. ചുമതല കൃത്യമായി നിര്‍വഹിക്കാത്ത മേയര്‍ മാപ്പു പറയണമെന്നായിരുന്നു അജിത്തിന്റെ പിന്നീടുള്ള ആവശ്യം.

- Advertisment -

Most Popular

- Advertisement -

Recent Comments