ബിവറേജസ് ഔട്‌ലെറ്റുകള്‍ക്ക് അവധി

115

തിരുവോണദിനം ബിവറേജുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകള്‍ക്കും അവധി. ബാറുകള്‍ക്ക് അവധി ബാധകമല്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കാനും തീരുമാനമായിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന്റെ 270 ഉം കണ്‍സ്യൂമര്‍ഫെഡിന്റെ 34 ഔട്‌ലെറ്റുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. അതേസമയം ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തി ദിനമായത് പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here