27.1 C
Kollam
Sunday, December 22, 2024
HomeLifestyleFoodസ്വകാര്യ കമ്പനിക്കാരന്റെ പുട്ടുപൊടിയും ദോശമാവും സാധാരണക്കാരന്റെ റേഷന്‍ മുക്കി ; ഗോഡൗണില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിച്ചിട്ടില്ല...

സ്വകാര്യ കമ്പനിക്കാരന്റെ പുട്ടുപൊടിയും ദോശമാവും സാധാരണക്കാരന്റെ റേഷന്‍ മുക്കി ; ഗോഡൗണില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിച്ചിട്ടില്ല ; കൊട്ടാരക്കര സിവില്‍ സപ്ലൈസ് ഗോഡൗണിലെ ഒരു ലക്ഷം കിലോ വരുന്ന ഭക്ഷ്യധാന്യം എവിടെ ?

കൊട്ടാരക്കര സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യം കാണാതായ വിവാദം വീണ്ടും കൂടുതല്‍ തര്‍ക്കത്തിലേക്ക്. 10 ലോഡ് ഭക്ഷ്യധാന്യത്തിന്റെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാരണത്താല്‍ സിവില്‍ സപ്ലൈസ് വകുപ്പും എഫ്‌സിഐയും തമ്മിലാണ് അടിപിടി. എഫ്‌സിഐ തൂക്കം കുറച്ചാണ് ധാന്യം തന്നതെന്ന് സിവില്‍ സപ്ലൈസും എന്നാല്‍ ഈ വാദം വെറും പൊള്ളയാണെന്ന് എഫ്‌സിഐയും പറയുന്നു.

സംഭവം വിവാദമായതോടെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടതോടെയാണ് കള്ളി വെളിച്ചത്താകുന്നത്. സ്വകാര്യ കമ്പനികളുടെ പുട്ടുപൊടിക്കും ദോശമാവിനുമായാണ് റേഷന്‍ മുക്കിയതെന്നാണ് അവര്‍ പറയുന്നത്. റേഷന്‍ ധാന്യങ്ങള്‍ സ്വാകാര്യമില്ലിലേക്ക് മറിക്കുന്നുവെന്ന ആരോപണം ശക്തമായി നില്‍ക്കെയാണ് ഒരു ഡിപ്പോയില്‍ നിന്നു മാത്രം 10 ലോഡ് ധാന്യത്തിന്റെ കുറവ് വരുന്നത്. അതേസമയം, ഏഫ്‌സിഐ കേന്ദ്രങ്ങളില്‍ വേ ബ്രിഡ്ജുകള്‍ പരിശോധിക്കുമെന്നാണ് മന്ത്രി പി.തിലോത്തമന്‍ ഇതിനോട് പ്രതികരിക്കുന്നത്.

സംഭവുമായി ബന്ധപ്പട്ട് രണ്ട് സപ്ലൈക്കോ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജൂനിയര്‍ അസിസ്റ്റന്റുമാരായ സുദര്‍ശന ബാബു, ജെമിനി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. രേഖ പ്രകാരം ഡിപ്പോയില്‍ ഉണ്ടാകേണ്ട 58,100 കിലോ കുത്തരി, 14,500 കിലോ പച്ചരി, 32,000 കിലോ ഗോതമ്പ് എന്നിവ കുറവ് വന്നതിനു പിന്നാലെയാണ് വിവാദം പുതിയ തലത്തിലേക്ക് മാറിയിരിക്കുന്നത്.

എന്നാല്‍ പിഴവ് സിവില്‍ സപ്ലൈസിന്റെ ഭാഗത്തല്ലെന്നും എഫ്‌സിഐയുടെ ഭാഗത്താണെന്നുമാണ് മന്ത്രി പി.തിലോത്തമന്‍ നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നും തൂക്കം നോക്കി തന്നെയാണ് ഗോഡൗണിലേക്ക് അയയ്ക്കുന്നതെന്നുമാണ് എഫ്‌സിഐയുടെ ഭാഷ്യം. അതേസമയം ധാന്യം കാണാതായതിനെക്കുറിച്ച്് ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കുമന്നും ഇതുമായി ബന്ധപ്പെട്ട് എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും സിവില്‍ സപ്ലൈസ് എംഡി കെ എന്‍ സതീഷ് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments