24.3 C
Kollam
Monday, December 23, 2024
HomeLifestyleHealth & Fitnessകുട്ടികളുടെ സ്‌നാക്‌സ് ബോക്‌സിലേക്കൊരു ഒരു വെറൈറ്റി സ്നാക്സ് ....വെജിറ്റബിള്‍ സാന്‍വിച്ച് സ്‌നാക്സ് ; അമ്മമാര്‍ ഇതൊന്നു...

കുട്ടികളുടെ സ്‌നാക്‌സ് ബോക്‌സിലേക്കൊരു ഒരു വെറൈറ്റി സ്നാക്സ് ….വെജിറ്റബിള്‍ സാന്‍വിച്ച് സ്‌നാക്സ് ; അമ്മമാര്‍ ഇതൊന്നു പരീക്ഷിച്ചു നോക്കണം: തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് ഇഷ്ടമാകും…

സ്‌കൂള്‍ വിട്ട് വീട്ടിലെത്തുന്ന മിക്ക കുട്ടികളും അമ്മമാരോട് ഒരു കാര്യം പറയാനാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. അത് കൂട്ടുകാരുടെ സ്‌നാക്‌സ് ബോക്‌സില്‍ ഇടം പിടിച്ചിരിക്കുന്ന വെറൈറ്റി സ്‌നാക്‌സിനെ പറ്റിയാവും എന്നതാണ്. അവള്‍ ഇന്ന് ഇത് കൊണ്ടുവന്നു അവന്‍ ഇന്ന് അത് കൊണ്ടു വന്നു അങ്ങനെ സ്‌നാക്‌സ് വിഭവങ്ങളെ പറ്റി അമ്മമാര്‍ക്കു കേള്‍ക്കാനെ സമയം കാണൂ. ഇങ്ങനെ വെരുമ്പോള്‍ സ്‌നാക്‌സ്‌ബോക്‌സില്‍ എന്തു കൊടുത്തുവിടുമെന്നാവും അമ്മമാര്‍ പിന്നീട് തലപുകഞ്ഞ് ആലോചിക്കുന്നത്. പോഷകങ്ങളടങ്ങിയതും രുചികരവുമാകണമെന്നു നിര്‍ബ്ബന്ധമുണ്ടെങ്കില്‍ അമ്മമാര്‍ കുഴങ്ങിയതുതന്നെ. അങ്ങനെ തല പുകക്കുന്ന അമ്മമാര്‍ക്കായി ഇതാ സ്‌കൂളുകളില്‍ കൂട്ടുകാരുടെ മുന്നില്‍ മക്കള്‍ക്ക് ഞെളിഞ്ഞ് പറയാന്‍ തക്കവണ്ണം തയ്യാറാക്കാവുന്ന നല്ലൊരു വെജിറ്റബിള്‍ സാന്‍വിച്ച് സ്നാക്‌സ് പരിചയപ്പെടുത്താം….
ഇതിനായി ആവശ്യമായവ :

മള്‍ട്ടി ഗ്രെയിന്‍ ബ്രഡ്
മയോണൈസ്
സവാള
കാരറ്റ്
ഉരുളക്കിഴങ്ങ്
കുരുമുളകു പൊടി
കാപ്‌സിക്കം
ഒലിവ് ഓയില്‍

ഒരു പാനില്‍ ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കുക. ഇതില്‍ സവാള, കാരറ്റ്, പുഴുങ്ങിയ ഉരുളക്കിഴങ്ങ് എന്നിവയിട്ട് നന്നായി വഴറ്റുക. പാനില്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കാപ്‌സിക്കവും ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇനി ബ്രഡില്‍ അല്‍പ്പം ചീസ് തേയ്ക്കുക. ഇനി ഇതില്‍ നന്നായി മയോണൈസ് തേയ്ച്ച് പിടിപ്പിക്കുക. ഇനി ബ്രഡ് നിറയുന്ന രീതിയില്‍ ഫില്ലിങ്ങ് വെയ്ക്കുക. മറ്റൊരു സ്ലൈസ് ബ്രഡ് അതിനു മുകളില്‍ ചേര്‍ത്ത് വെച്ച് ഒട്ടിക്കുക. സാന്‍വിച്ച് റെഡി. ചൂടോടെ തന്നെ ഉപയോഗിക്കാം. ഇത് കുട്ടികള്‍ക്ക് ലഞ്ച് പാക്കായി എത്രയും വേഗം ഉണ്ടാക്കുവന്നതാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments