18 വയസ്സ് മുതല്‍ 44 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കൊറോണ വാക്‌സിനേഷന് വേണ്ടി ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനാല്‍ മെയ് ഒന്ന് മുതല്‍ തന്നെ വാക്‌സിനേഷന്‍ ആരംഭിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. വാക്‌സിനേഷന്‍ ആരംഭിക്കണമെങ്കിൽ കൂടുതല്‍ ഡോസ് വാക്‌സിനുകള്‍ എത്തണം .
18 വയസ്സ് തികഞ്ഞവര്‍ക്ക് ഇന്ന് വൈകീട്ട് 4 മുതലാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുക. കോവിന്‍ വെബ്‌സൈറ്റ് വഴിയോ ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പര്‍ നല്‍കുക. ഗെറ്റ് ഒടിപിയില്‍ ക്ലിക്ക് ചെയ്യുക. ഫോണില്‍ ഒടിപി കിട്ടും. അത് നല്‍കിയ ശേഷം വെരിഫൈ ക്ലിക്ക് ചെയ്യുക. വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യുന്ന പേജില്‍ ഐഡി പ്രൂഫ്, പേര്, ലിംഗം, ജനന തിയ്യതി തുടങ്ങി എല്ലാ വിവരങ്ങളും നല്‍കിയ ശേഷം രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുക. വാക്‌സിനേഷന്‍ എടുക്കേണ്ട സമയം തിരഞ്ഞെടുക്കുന്നതിന് ഒപ്ഷനുണ്ട്. പിന്‍കോഡ് നല്‍കി സെര്‍ച്ച് ചെയ്താല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ കാണിക്കും. തീയ്യതിയും സമയവും നല്‍കിയ ശേഷം കണ്‍ഫോമില്‍ ക്ലിക്ക് ചെയ്യണം.