28.9 C
Kollam
Saturday, April 20, 2024
HomeLifestyleHealth & Fitnessകോവിഡ് വാക്‌സിന്‍ ; കുട്ടികള്‍ക്ക് നല്‍കാനുള്ള തീരുമാനം ഉടന്‍

കോവിഡ് വാക്‌സിന്‍ ; കുട്ടികള്‍ക്ക് നല്‍കാനുള്ള തീരുമാനം ഉടന്‍

രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് അടുത്ത ഘട്ടത്തില്‍ കോവിഡ് വാക്സിന്‍ നല്‍കുന്നത് ആലോചനയില്‍. മൂന്നാം കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുo .
വിദേശ രാജ്യങ്ങള്‍ ഇതേതീരുമാനമെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം.
അതേസമയം സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കോവിഡ് കേസ് ഇന്ന് നാലു ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യ നാലായിരത്തിനടുത്താണ്. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കേസില്‍ കേരളത്തിനു മുന്നിൽ .

- Advertisment -

Most Popular

- Advertisement -

Recent Comments