24.7 C
Kollam
Tuesday, July 22, 2025
HomeLifestyleHealth & Fitnessഅമേരിക്കയില്‍ വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക് വേണ്ട

അമേരിക്കയില്‍ വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക് വേണ്ട

രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് ഏര്‍പ്പെടുത്തി അമേരിക്ക. മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ പരസ്പരം അഭിവാദ്യം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഇതൊരു നാഴികകല്ലാണെന്ന് എനിക്ക് തോന്നുന്നു. ഒരു മഹത്തായ ദിനം- വൈറ്റ് ഹൗസ് സന്ദേശത്തില്‍ ബൈഡന്‍ പറഞ്ഞു. വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ മാത്രം മാസ്‌ക് ഒഴിവാക്കുന്നതിനെപ്പറ്റി ആലോചിച്ചാല്‍ മതി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. ഇനിയും വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ മാസ്‌കുകള്‍ നിര്‍ബന്ധമായി ധരിക്കണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു

 

- Advertisment -

Most Popular

- Advertisement -

Recent Comments