26.2 C
Kollam
Sunday, September 14, 2025
HomeLifestyleHealth & Fitnessകോവിഡിനെ ഉന്മൂലനം ചെയ്യാൻ ഒരു വാക്‌സിന്‍ കൂടി തയ്യാറാകുന്നു

കോവിഡിനെ ഉന്മൂലനം ചെയ്യാൻ ഒരു വാക്‌സിന്‍ കൂടി തയ്യാറാകുന്നു

ഫ്രഞ്ച് മരുന്ന് നിര്‍മാണ ഭീമനായ സനോഫിയും ബ്രിട്ടന്റെ ജി എസ് കെയും വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ശുഭസൂചനകള്‍. ആദ്യഘട്ട ഫലങ്ങള്‍ അനുകൂലമാണെന്ന് കമ്പനി അറിയിച്ചു. നേരത്തേയുള്ള പരീക്ഷണത്തില്‍ തിരിച്ചടി നേരിട്ടിരുന്നു.
നിലവില്‍ രണ്ടാം ഘട്ട പരീക്ഷണ ഫലമാണ് പുറത്തുവന്നത്. അടുത്ത ആഴ്ചകളില്‍ അന്തിമഘട്ട പരീക്ഷണങ്ങളിലേക്ക് പ്രവേശിക്കും. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷണത്തിലാണ് തിരിച്ചടി നേരിട്ടത്.
മുതിര്‍ന്ന 722 പേരിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം വയോധികരില്‍ നടത്തിയ പരീക്ഷണത്തില്‍ കുറഞ്ഞ പ്രതിരോധശേഷി പ്രതികരണമാണ് ലഭിച്ചിരുന്നത്. നിലവില്‍ കോവിഡ് മുക്തരുടെതിന് സമാനമായി ആന്റിബോഡി പ്രതികരണം വാക്‌സിന്‍ കുത്തിവെച്ചവരില്‍ കണ്ടെത്തിയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments