മുംബൈയിൽ താനെയിലെ ആനന്ദ് നഗർ വാക്‌സിനേഷൻ കേന്ദ്രമാണ് യുവതിക്ക് 15 മിനിറ്റിനുള്ളിൽ മൂന്നു ഡോസുകൾ കുത്തിവെച്ചത് . വാക്സിൻ സ്വീകരിക്കാനെത്തിയ 28 കാരി രുപാലി സാലിയാണ് ഒന്നിനു പുറകെ ഒന്നായി മൂന്ന് ഡോസുകൾ കുത്തിവയ്ച്ചതോടെ പരിഭ്രാന്തയായത്. വാക്‌സിൻ സ്വീകരിക്കാനെത്തിയ യുവതിയുടെ അറിവില്ലായ്മയും ഇക്കാര്യത്തിൽ സംഭവിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ കൃത്യമായ വിശദീകരണം നൽകാനാകാതെ കുത്തിവയ്പ്പ് കേന്ദ്രം പിഴവ് ന്യായീകരിക്കാൻ തുടങ്ങിയതോടെയാണ് താനെ മുനിസിപ്പൽ കമ്മിഷണർക്ക് പരാതി നൽകിയത്.
സ്ഥലത്തെ കോർപ്പറേറ്റർ ഇടപെട്ട് ഇതുമായി ബന്ധപ്പെട്ട് രൂപാലിയ്ക്ക് കൃത്യമായ ആരോഗ്യ പരിശോധന നടത്തണമെന്നും വേണ്ട ചികിത്സ നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ രൂപാലിയുടെ വീട്ടിലെത്തി പരിശോധന നടത്തി.
ഇതുവരെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഭാവിയിൽ പ്രശ്നമുണ്ടായാൽ അതിന്റെ ചെലവ് മുഴുവൻ കോർപ്പറേഷൻ വഹിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷത്തിന് ഉത്തരവിട്ടിരിക്കയാണ് . ഡെപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ സന്ദീപ് മാൽവി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്.