27 C
Kollam
Tuesday, October 8, 2024
HomeLifestyleHealth & Fitnessമൊഡേണ വാക്​സിന്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തും ; ഈ മാസം പകുതിയോടെ

മൊഡേണ വാക്​സിന്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തും ; ഈ മാസം പകുതിയോടെ

സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ മൊ​ഡേണയുടെ കോവിഡ്​ വാക്​സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന്​ റിപ്പോർട്ട്​. ചില മേജർ ആശുപത്രികളിൽ ജൂ​ലൈ 15 ഓടെ മൊഡേണ വാക്​സിൻ എത്തുമെന്നാണ്​ ​റിപ്പോർട്ടുകള്‍. ഡ്രഗ്​ റെഗുലേറ്ററുടെ അനുമതി കഴിഞ്ഞ ആഴ്​ചയാണ്​ സിപ്ലക്ക്​ മോഡേണ വാക്​സിൻ ഇറക്കുമതി ചെയ്യാൻ ലഭിച്ചത്​. ഇറക്കുമതി ചെയ്യുന്ന വാക്​സിൻ കേന്ദ്ര സർക്കാറിന്​ കൈമാറുകയും അവ സൂക്ഷിച്ച്‌​ വെക്കാൻ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്യും. മൈനസ്​ 20 ഡിഗ്രി സെൽഷ്യസ്​ താപനില ഏഴ്​ മാസം ​വാക്​സിൻ സൂക്ഷിച്ച്‌​ വെക്കാൻ ആവശ്യമാണ്​.
28 ദിവസത്തെ ഇടവേളയിൽ രണ്ട്​ ഡോസ്​ ആയിട്ടാണ്​ വാക്​സിൻ നൽകുക. മൊഡേണ വാക്​സിൻ കോവിഡിനെതിരെ 90 ശതമാനം പ്രതിരോധം നൽകുമെന്ന്​ കണ്ടെത്തിയിരുന്നു​. അൾട്രാ കോൾഡ്​ ചെയിൻ ഉപകരണങ്ങൾ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്​സിൻ ലഭ്യമാകുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രായപൂർത്തിയായ എല്ലാവരെയും ഈ വർഷം അവസാനത്തോടെ വാക്​സിനേഷന്​ വിധേയമാക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​. ഇന്ത്യയിൽ അനുമതി ലഭിച്ചത് കോവിഷീൽഡ്​, കോവാക്​സിൻ, സ്​പുട്​നിക്​ വി, മൊഡേണ എന്നീ വാക്​സിനുകൾക്കാണ്​ ​.

- Advertisment -

Most Popular

- Advertisement -

Recent Comments