ഞായറാഴ്ചയിലെ ലോക്ക്ഡൗണിൽ മാറ്റമില്ല. കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ഡബ്ല്യു ഐ പി ആർ മാനദണ്ഡത്തിൽ മാറ്റമില്ല. അടുത്ത നാലാഴ്ച കേരളത്തിലുടനീളം അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പരമാവധി പേര്‍ക്ക് വാക്‌സീന്‍ നല്‍കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ്.