ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ശക്തമാകുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്. കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാനായില്ലെങ്കിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നേക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് വ്യക്തമാക്കി. രാജ്യത്ത് പ്രതിദിനം ഒരു കോടി വാക്‌സിൻ ഡോസുകളെങ്കിലും വിതരണം ചെയ്യണമെന്നും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ അടുത്ത മാസം നാലു മുതല്‍ അഞ്ച് ലക്ഷം വരെ ഉയരാമെന്ന് നിതി ആയോഗും കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടിട്ടുണ്ട്. ഇതിനാല്‍ രണ്ട് ലക്ഷം ഐ സി യു കിടക്കകള്‍ തയ്യാറാക്കി വെയ്ക്കണമെന്നും നിതി ആയോഗ് അംഗവും കോവിഡ് ദൗത്യ സംഘത്തിന്‍റെ മേധാവിയുമായ വി കെ പോള്‍ വ്യക്തമാക്കി.