പലരെയും വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ് കൂർക്കംവലി. ഉറങ്ങുമ്പോൾ സമീപത്ത് കിടക്കുന്നവരുടെ ഉറക്കം വരെ കെടുത്തി കാണുന്നു. അമിത വണ്ണമുള്ളവരിൽ ഇത് അധികരിച്ച് കാണുന്നു. കൂർക്കംവലിയുടെ ശബ്ദം കുട്ടികളെ വല്ലാതെ ഭയപ്പെടുത്തുന്നു.
നല്ല ഉറക്കത്തിൽ തൊണ്ടയിലെ മാംസപേശികൾ റിലാക്സ് ചെയ്യുന്നത് നിമിത്തം സാധാരണ ഗതിയിൽ എല്ലാവരും കൂർക്കംവലിക്കാറുണ്ട്. ചിലരുടെ ശബ്ദം മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നു. ഇതിന് പ്രത്യേകിച്ചും ചികിൽസയുടെ ആവശ്യമില്ല.
ഉപ്പുവെള്ളം കൊണ്ട് കുലുക്കുഴിയുക, ചരിഞ്ഞ് കിടന്ന് ഉറങ്ങുക മുതലായവ കൊണ്ട് കൂർക്കംവലി ഒഴിവാക്കാനാവും.