കോവിഡ് നിയന്ത്രണങ്ങളിൽ ചില ഇളവുകൾ കേന്ദ്ര ഗവൺമെൻറ് അനുവദിച്ചു. പ്രാബല്യത്തിൽ ആകുന്നത് ഏപ്രിൽ 20 മുതൽ . ഹോട്ട്സ്പോട്ട് ഉള്ള പ്രദേശങ്ങളിലെ ഇളവുകൾക്ക് പ്രഖ്യാപനം ഉണ്ടായില്ല. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. വിനോദ സഞ്ചാരികൾ താമസിക്കുന്ന ഹോട്ടലുകളും ഹോം സ്റ്റേകളും തുറക്കാം. ഐ ടി സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. കമ്പോളങ്ങൾ തുറക്കാം.ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടത്താം. ഏപ്രിൽ 20 മുതൽ കൊറിയർ സർവീസ് ആരംഭിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുത്. റോഡ് നിർമാണം, കെട്ടിട നിർമാണം, ജലസേചനപദ്ധതി എന്നിവയ്ക്ക് അനുമതി. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും. വ്യോമ, റെയിൽ വാഹന ഗതാഗതം മേയ് മൂന്നുവരെ പുനരാരംഭിക്കില്ല. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മുഖാവരണം നിർബന്ധം . മെഡിക്കൽ ലാബുകൾ തുറക്കാം. മറ്റുള്ളവ നിലവിലെ സാഹചര്യത്തിൽ തുടരും .