കൊല്ലത്ത് കോർപ്പറേഷൻ പരിധിയിൽ മൂന്ന് ഡി വിഷനുകൾ കണ്ടെയിൻമെന്റ് സോണുകളാക്കി.

124

കൊല്ലം എസ് എൻ കോളേജിന് സമീപം വെള്ളി വ്യാപാരം നടത്തുന്ന വ്യാപാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൺന്റോൺമെന്റ്, മുണ്ടയ്ക്കൽ, ഉദയ മാർത്താണ്ഡപുരം എന്നീ ഡിവിഷനുകൾ കണ്ടെയിൻമെന്റ് സോണുകളാക്കി ജില്ലാ കളക്ടർ ഉത്തരവായി.
ഈ ഭാഗങ്ങളിൽ ആൾക്കാർ കൂട്ടം കൂടുകയോ കടകൾ തുറക്കുകയോ ചെയ്യരുതെന്ന് അനൗൺസ്മെന്റും നടത്തിവരുന്നു. ഇതിനെതിരെ പ്രവർത്തിക്കുന്നവർ ശിക്ഷാ നടപടികൾ നേരിടേണ്ടിവരും.
പല സ്ഥലങ്ങളിലും പോലീസ് ബാരിക്കേഡുകൾ വെച്ച് വാഹനങ്ങളെയും ആൾക്കാരെയും നിയന്ത്രിച്ചുവരുന്നു.

വ്യാപാരി മലപ്പുറത്ത് പോയി വന്ന ശേഷമാണ് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസം സാമ്പിൾ പരിശോധനയിൽ ഫലം പോസിറ്റീവായി.
വ്യാപാരി ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ്.
മലപ്പുറത്ത് നിന്നും രോഗം എങ്ങനെ പകർന്നു എന്ന് അന്വേഷിക്കുകയാണ് ആരോഗ്യ സംഘം.
വ്യാപാരിയുടെ സമ്പർക്ക ബന്ധവും പരിശോധിച്ച് വരുന്നു.
ഇപ്പോൾ കടുത്ത ജാഗ്രതയിലാണ് മൂന്ന് ഡിവിഷനുകളും പരിസര പ്രദേശങ്ങളും.

LEAVE A REPLY

Please enter your comment!
Please enter your name here