മുന്നണി പ്രവേശന വിഷയത്തിൽ കൊടിയേരി ബാലകൃഷ്ണൻ 1965-ലെ ചരിത്രം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
1965 ൽ സിപിഎം ഒറ്റയ്ക്കല്ല മത്സരിച്ചത്. മുസ്‌ലിം ലീഗുമായി ധാരണയുണ്ടാക്കിയാണ് മത്സരിച്ചത്.
എൽഡിഎഫിന്റെ അടിത്തറ വർദ്ധിപ്പിക്കണം. അതിന് ജനാധിപത്യശക്തികളെ എൽ ഡി എഫിലേക്ക് ആകർഷിച്ച് വേണം. അല്ലാതെ വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചുകൊണ്ടല്ല, കാനം പറഞ്ഞു. ഇടതുപക്ഷ പാർട്ടികൾ പ്രവർത്തിക്കുന്നത് സർവ്വേ അടിസ്ഥാനത്തിലല്ല . ഗ്രാസ് റൂട്ട് ലെവലിൽ നിന്നുള്ള റിപ്പോർട്ട് ആണ് പ്രധാനം. ഇതിനെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ തീരുമാനം അനുചിതമാണ്. മുന്നണിയെന്നത് കക്ഷികളുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ്.
ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടില്ല. മൂന്ന് മുന്നണി കളുമായി വില പേശുകയാണ് അവർ.
വീരേന്ദ്രകുമാറിന്റെ ജനതാ പാർട്ടി എൽഡിഎഫ് വന്നത് യുഡിഎഫിൽ നിന്നുള്ള എല്ലാ സ്ഥാനമാനങ്ങളും ഒഴിഞ്ഞാണ്.
എന്നാൽ, ജോസ് കെ മാണിയുടെ വിഭാഗം അങ്ങനെയല്ല. ഇത്തരം സാഹചര്യത്തിൽ ജോസ് കെ മാണി വിഷയത്തിൽ സിപിഐയ്ക്ക് ധൃതി ഇല്ലെന്നും കാനം പറഞ്ഞു.