26.9 C
Kollam
Wednesday, January 22, 2025
HomeMost Viewedകൊല്ലം ജില്ലയിൽ കൊറോണാ വ്യാപനത്തിന്റെ ഗ്രാഫ് ഉയരുന്നു; വേണ്ടത് അതീവ ജാഗ്രത!

കൊല്ലം ജില്ലയിൽ കൊറോണാ വ്യാപനത്തിന്റെ ഗ്രാഫ് ഉയരുന്നു; വേണ്ടത് അതീവ ജാഗ്രത!

കൊല്ലം ജില്ലയിൽ
കൊറോണ വ്യാപനം കൂടുതൽ സങ്കീർണമാകുന്നു.
സാമൂഹിക അകലം പാലിക്കുന്നതിലുള്ള മാനദണ്ഡം നിസാരവൽക്കരിച്ചത് ഏറ്റവും പ്രധാനഘടകമാകുന്നു.
ദുരന്തനിവാരണ അതോറിറ്റി സമയാസമയങ്ങളിൽ പാലിക്കേണ്ട നിയമങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ടെങ്കിലും അത് തത്വത്തിൽ ആരും അംഗീകരിച്ചു കാണുന്നില്ല.

ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും പോലീസും മറ്റും ഇക്കാര്യത്തിൽ ജാഗരൂകരാണെങ്കിലും
നിയമം ഫലപ്രദമാക്കാനാവുന്നില്ല.
സാധാരണ ജീവിതം പോലെയാണ് ജനം ഇപ്പോൾ എവിടെയും തടിച്ചുകൂടുന്നത്. മാസ്ക് ധരിച്ചെന്ന് വിചാരിച്ച് കൊറോണയെ തടയാനാവില്ല. അത് ഒരു കവചത്തിനപ്പുറം ഒന്നുമല്ല.
അതിന്റെ ശാസ്ത്രീയ തയിൽ അത്ര തൃപ്തിയുമല്ല. യഥാർത്ഥത്തിൽ ജനങ്ങൾ ഇപ്പോൾ മുഖാവരണമായി ധരിക്കുന്ന മാസ്ക്കിന് കൊറോണ വൈറസിനെ തടയാനുള്ള പ്രാപ്തി തുലോം തുഛമാണ്. തൃപ്തികരമായ ഒരു മാസ്ക്ക് ധരിക്കണമെങ്കിൽ അതിന് പശ്ചാത്തലം വേറെയാണ്.

കൊറോണ വൈറസിനെ നേരിടാൻ സമൂഹ അകലം പാലിക്കുന്നതിനുപരി കഴിവതും ആൾക്കാർ അവരവരുടെ വീടുകളിൽ സുരക്ഷിതമായി ഇരിക്കുന്നതാണ് അഭികാമ്യം.
പക്ഷേ, അങ്ങനെ ഇരിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന്റെ യഥാർത്ഥ്യത ഉയരുന്നു. ജീവിക്കേണ്ടേ ? അത് വീട്ടിലിരുന്നാൽ മതിയോ ? ശരിയാണ്. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയിൽ ആവശ്യത്തിന് ആൾക്കാർ പുറത്തിറങ്ങി കാര്യങ്ങൾ നടത്തുകയാണ് പോംവഴി.

ജില്ലയിൽ കൊറോണ വ്യാപനം ഉയരുകയാണ്. സമ്പർക്കം ഏത് രീതിയിൽ എങ്ങനെയെന്ന് അറിയാൻ കഴിയാത്ത അവസ്ഥ.
കളക്ട്രേറ്റ്, കോർപ്പറേഷൻ തുടങ്ങി മിക്ക സ്ഥലങ്ങളിലും പൊതുജനങ്ങൾക്കുള്ള പ്രവേശനം നിയന്ത്രണത്തിലൂടെയാണ് ഇപ്പോൾ നടക്കുന്നത്. അങ്ങനെ ഒരു സാഹചര്യം നടപ്പിൽ വരുത്താതിരിക്കാനും നിർവാഹമില്ല.

ഇപ്പോൾ മത്സ്യ കച്ചവടം വരെ നിർത്താൻ ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ ഉത്തരവിറക്കി. എന്നിട്ടും ഒളിഞ്ഞും തെളിഞ്ഞും മത്സ്യ കച്ചവടം നടന്നു വരുന്നു.
മത്സ്യം ഇല്ലാത്ത അവസ്ഥയിൽ ഇനി ഇറച്ചി വില കൂടാൻ സാധ്യതയാണുള്ളത്. അത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അതിന് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ അനിവാര്യമാകേണ്ടിവരും.

ഒരു മാനദണ്ഡവുമില്ലാതെ രാഷ്ട്രീയക്കാർ പോലും പല കാരണങ്ങളുടെയും പേരിൽ ഈ സമയത്ത് സമരം നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ ആവാത്തതാണ്. അതിന് കർശനമായ നിയന്ത്രണം വേണം.
ഈ ഒരു സാഹചര്യത്തിൽ കൊറോണ ജനങ്ങളെ കീഴ്പ്പെടുത്തി ക്കൊണ്ടിരിക്കുകയാണ്.
യഥാർത്ഥത്തിൽ മറിച്ചാണ് ഉണ്ടാവേണ്ടത്. അതിന് എല്ലാവരും ഒരുപോലെ ചിന്തിച്ചെങ്കിൽ അല്ലെങ്കിൽ സഹകരിച്ചെങ്കിൽ മാത്രമേ കഴിയുകയുള്ളൂ. അങ്ങനെ കഴിഞ്ഞില്ലെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ അതി ശക്തമായ ഇടപെടൽ ഉണ്ടായേ മതിയാകൂ … അല്ലെങ്കിൽ, നിയന്ത്രണവിധേയമാകാത്ത രീതിയിൽ കൊറോണ എന്ന മഹാമാരി കൊല്ലം ജില്ലയിലും തോരാതെ പെയ്യാനുള്ള സാധ്യതയാണുള്ളത്!

- Advertisment -

Most Popular

- Advertisement -

Recent Comments