ട്രെയിൻ യാത്രക്കാർക്ക് ഇനി മുതൽ റെയിൽവെയുടെ പുതിയ നടപടിക്രമങ്ങൾ.
500 തീവണ്ടികളും 10000 സ്റ്റോപ്പുകളും ഇല്ലാതാവും.
കോവിഡിനെ തുടർന്നുള്ള പരിഷ്ക്കാരങ്ങളാണ്. അടുത്ത വർഷം മുതൽ പുതിയ ടൈം ടേബിളിലായിരിക്കും റെയിൽവെയുടെ പ്രവർത്തനം.
എന്നാൽ, ചരക്ക് സർവ്വീസുകൾ വർദ്ധിപ്പിക്കും.
ചരക്ക് പാതയിൽ കൂടുതൽ വേഗത്തിൽ 15 ശതമാനം അധിക ചരക്ക് വണ്ടികൾ സർവ്വീസിനിറക്കും.
യാത്രാ വണ്ടിയുടെ ശരാശരി വേഗവും പത്ത് ശതമാനവും വർദ്ധിപ്പിക്കും.
റെയിൽവെയും മുംബൈ ഐ ഐ ടി യിലെ വിദഗ്ധരും സംയുക്തമായി തയ്യാറാക്കിയതാണ് പുതിയ ടൈംടേബിൾ .
ഒരു വർഷത്തിൽ അമ്പതു ശതമാനത്തിൽ താഴെ മാത്രം യാത്രക്കാരുമായി ഓടുന്ന വണ്ടികൾ നിലനിർത്തില്ല. ആവശ്യമെങ്കിൽ ഈ വണ്ടികൾ മറ്റൊരു ടെയിനുമായി സംയോജിപ്പിക്കും.
ദീർഘ ദൂര ട്രെയിനുകൾക്ക് 200 കിലോമീറ്റർ പരിധിയിൽ സ്റ്റോപ്പുണ്ടാവില്ല. ഈ പരിധിക്കുള്ളിൽ ഏതെങ്കിലും സുപ്രധാന നഗരമുണ്ടെങ്കിൽ മാത്രം സ്റ്റോപ്പ് അനുവദിക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റോപ്പുകൾ റദ്ദാക്കാനുള്ള 10000 സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു.
എല്ലാ ട്രെയിനുകളും ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിൽ സർവ്വീസ് നടത്തും.
പത്തു ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള നഗരമായിരിക്കും ഒരു ഹബ്ബായി കണക്കാക്കുന്നത്.
ദീർഘ ദൂര വണ്ടികൾക്ക് ഇവിടെ സ്റ്റോപ്പുണ്ടാകും.
ചെറിയ സ്ഥലങ്ങൾ അനുബന്ധ ട്രെയിനുകളുമായി ബന്ധിപ്പിക്കും.
പ്രധാനപ്പെട്ട വിനോദ സഞ്ചാര – തീർത്ഥാടന കേന്ദ്രങ്ങളൊക്കെ ഹബ്ബായി പരിഗണിക്കും.
ഇപ്പോൾ തന്നെ റെയിവെ ജീവനക്കാരുടെ അലവൻസുകൾ വെട്ടിക്കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.