26.3 C
Kollam
Thursday, August 28, 2025
HomeMost Viewedട്രംബിന് കോവിഡ്; ഭാര്യ മെലാന ട്രംബിനും കോവിഡ് പോസിറ്റീവ്

ട്രംബിന് കോവിഡ്; ഭാര്യ മെലാന ട്രംബിനും കോവിഡ് പോസിറ്റീവ്

ഡൊണാൽഡ് ട്രംബിന് കോവിഡ് സ്ഥിരീകരിച്ചു.
കോറന്റൈനിൽ പ്രവേശിക്കാനാണ് തീരുമാനം. ഭാര്യ  മെലാന ട്രംബിനും കോവിഡ് പോസിറ്റീവാണ്.
ട്രംബിന്റെ മുഖ്യ ഉപദേഷ്ടാക്കളിലെ ഹോപ് ഹിക്സിന് രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഹിക്സിന് വ്യാഴാഴ്ചയോടെ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.
ട്രംബിനോടൊപ്പം എല്ലാ യാത്രകളിലും ഹികസും പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഒഹിയോയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലും ഹിക്‌സ് എത്തിയിരുന്നു. ചൊവ്വാഴ്ച ക്ലീവ്‌ലന്‍ഡില്‍ നടന്ന സംവാദ പരിപാടിയില്‍ ഹോപ് ഹിക്‌സ് പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.
ഹിക്സിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ട്രംപിനെയും കൊവിഡ് ടെസ്റ്റിന് വിധേയനാക്കുകയായിരുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരായിട്ടുള്ളവർ അമേരിക്കയിലാണ്.
ഇതുവരെ 7,494,591 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 212,660 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം നാല്‍പത്തിയേഴ് ലക്ഷം കടന്നു.
ബ്രസീലില്‍ ഇതുവരെ 4,849,229 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് 4,212,772 പേര്‍ രോഗമുക്തി നേടി.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
- Advertisment -

Most Popular

- Advertisement -

Recent Comments