28.5 C
Kollam
Saturday, September 23, 2023
HomeNewsCrimeനടിയെ സ്പർശിച്ചിട്ടില്ല; കീഴടങ്ങാൻ തയ്യാർ

നടിയെ സ്പർശിച്ചിട്ടില്ല; കീഴടങ്ങാൻ തയ്യാർ

- Advertisement -
നടിയെ സ്പർശിച്ചിട്ടില്ലെന്ന് മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ പ്രതികൾ.
പ്രതികൾ കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായി അറിയുന്നു.
നടിയോട് മാപ്പ് പറയാനും തയ്യാറെന്ന് പ്രതികൾ.
വ്യാഴാഴ്ച വൈകിട്ട് കൊച്ചി ഷോപ്പിംഗ് മാളിൽ വെച്ചാണ് നടിയെ കാണുന്നത്. അപ്പോൾ നടിയാണെന്ന് അറിഞ്ഞിരുന്നില്ല. കുറച്ച് നേരങ്ങൾക്ക് ശേഷമാണ് അവർ നടിയാണെന്ന് വ്യക്തമായത്. അപ്പോൾ അവരോട് കുശലാന്വേഷണം നടത്തി. എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. പക്ഷേ, അതിനുത്തരം നല്കിയത് നടിയുടെ സഹോദരിയാണ്. അതും ഗൗരവത്തിലാണ് മറുപടി നല്കിയത്. അപ്പോൾ തന്നെ തിരിച്ചു വന്നു.
യഥാർത്ഥത്തിൽ നടിയുടെ പുറകെ നടന്നില്ല. അറിഞ്ഞു കൊണ്ട് അവരുടെ ശരീരത്തിൽ സ്പർശിച്ചിട്ടുമില്ല.
നടിയെ സ്പർശിച്ചതായ വിവരം അവർ സാമൂഹ്യ മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ അന്വേഷണം നടത്താൻ കളമശ്ശേരി പോലീസിന് നിർദ്ദേശം നല്കുകയായിരുന്നു.
നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ ഒളിവിൽ പോയതെന്ന് പറയുന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments