കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടത്ത് വെളിയം പഞ്ചായത്തിൽ വിനോദ സഞ്ചാരികൾക്കായി തീർത്ത മുട്ടറ മരുതി മല ഇക്കോ ടൂറിസം.
വെളിയം പഞ്ചായത്തിന് 37 ഏക്കർ റവന്യു ഭൂമി 20 വർഷത്തേക്ക് പാട്ടത്തിന് നല്കിയാണ് പദ്ധതി നടപ്പാക്കിയത്.
വെളിയം ഗ്രാമപഞ്ചായത്തിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനുമാണ് പദ്ധതിയുടെ മേൽനോട്ടം.
ടൂറിസം വകുപ്പ് മുഖേന 70 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിച്ചത്.
ജലസേചന വകുപ്പിനായിരുന്നു നിർമ്മാണ ചുമതല.
വൈദ്യുതീകരണം, കുഴൽക്കിണർ വഴി ശുദ്ധജല ലഭ്യത എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.
ഇൻഫർമേഷൻ സെന്റർ, കഫെറ്റേരിയ , പാത്ത് വെ , സംരക്ഷണ വേലികൾ, ടോയിലറ്റ് സൗകര്യം, മൂന്ന് സെറ്റ് വിശ്രമ കേന്ദ്രങ്ങൾ എന്നിവയുമുണ്ട്.
പ്രധാന കവാടം, റോഡ് വേ എന്നിവയുടെ നിർമ്മാണവും പൂർത്തീകരിച്ചു.
പൂർത്തീകരിച്ച പദ്ധതിയുടെ ഉത്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ 2020 നവംമ്പറിൽ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു.