27.4 C
Kollam
Sunday, December 22, 2024
HomeMost Viewedശബരി മല വിഷയത്തിൽ എൻ.എസ്.എസിനെ തള്ളി പറഞ്ഞ കാനത്തെ തിരുത്തി കോടിയേരി , എൻ .എസ്.എസ്...

ശബരി മല വിഷയത്തിൽ എൻ.എസ്.എസിനെ തള്ളി പറഞ്ഞ കാനത്തെ തിരുത്തി കോടിയേരി , എൻ .എസ്.എസ് സ്വീകരിച്ചത് ശരിയായ നിലപാട്

ശബരിമല വിഷയത്തിൽ എൻ.എസ്.എസ് കേസ് നടത്തി പരാജയപ്പെട്ടെന്ന് വിമർശിച്ച കാനം രാജേന്ദ്രൻ്റെ പ്രസ്താവനയെ തിരുത്തി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ . പ്രസ്താവനയെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട് തളളിയാണ് കോടിയേര് എൻ.എസ്.എസ് അനുകൂല നിലപാട് സ്വീകരിച്ചത് . എൻ.എസ്.എസിൻ്റേത് അവസര വാദ നിലപാടല്ല . അന്നും ഇന്നും ഈ വിഷയത്തിൽ അവർ പിന്തുടരുന്ന നിലപാട് ഒന്ന് തന്നെയാണ് . എന്നാൽ യു.ഡി.എഫും ബി.ജെ.പിയും ശബരിമല വിഷയം വീണ്ടും ഉയർത്തി ജനങ്ങൾക്കിടയിൽ അവമതിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് . വെറുതെ ജനവികാരം ഇളക്കിവിട്ട് എൽ.ഡി.എഫ് സർക്കാരിനെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്താനാണ് ഇരുകൂട്ടരും ഇലക്ഷൻ പ്രചരണ വേളയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് . ഇടത് മുന്നണിക്ക് കൃത്യമായ നിലപാട് ഈ വിഷയത്തിലുണ്ട് . വെറുതെ ശബരിമല വിഷയത്തിൽ സംഘർഷത്തിന് സർക്കാരില്ല . ശബരിമല വിഷയം ഞങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ടയിലില്ല . തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം

- Advertisment -

Most Popular

- Advertisement -

Recent Comments