29 C
Kollam
Sunday, December 22, 2024
HomeMost Viewedഇരട്ട വോട്ട് വിഷയം അതീവ ഗുരുതരം; ഉമ്മൻ ചാണ്ടി

ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരം; ഉമ്മൻ ചാണ്ടി

ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരമെന്ന് ഉമ്മൻ ചാണ്ടി.
ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗവൺമെന്റിന്റെ ഗൂഢശ്രമമാണ്.
സർക്കാരിന്റെ ആരോപണങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്.
ഇരട്ട വോട്ട് തടയാൻ കോൺസ് ഏതറ്റം വരെയും പോകുമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
എന്തൊക്കെയായാലും ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിധി യുഡിഎഫിന് അനുകൂലമാകും.
കേരളത്തിലാകെ യുഡിഫ് വൻ മുന്നേറ്റം നടത്തും.
പ്രത്യേകിച്ചും പുതുപ്പള്ളിയിലും കോട്ടയത്തും.
ഹൈന്ദവ ആചാരങ്ങളിലും അനുഷ്ഠനങ്ങളിലും സർക്കാർ എതിരാണ്.
ശബരിമല വിഷയത്തിൽ സി പി എം ന്റേത് ഇരട്ടത്താപ്പാണ്.
വിശ്വാസികൾ ഒന്നടങ്കം എതിർത്തപ്പോൾ തെരഞ്ഞെടുപ്പായപ്പോൾ ഗവൺമെൻറ് നിലപാട് മാറ്റി. യഥാർത്ഥത്തിൽ ഇതിൽ ഒരു ആത്മാർത്ഥതയുമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
എന്നാൽ, യുഡിഎഫ് അന്നും ഇന്നും ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടിൽ ഉറച്ചു നില്ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
- Advertisment -

Most Popular

- Advertisement -

Recent Comments