മകളെ ബലാത്സംഗം ചെയ്തതിന് 6 പേരെ കൊന്ന് പിതാവ് പ്രതികാരം വീട്ടി. ആന്ധ്രപ്രദേശിലെ
വിശാഖപട്ടണത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ഒരു പുരുഷൻ, 3സ്ത്രീകൾ, രണ്ടു വയസ്സ് ആറുമാസം എന്നിങ്ങനെ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ എന്നിവരാണ് കൊല്ലപ്പെട്ടത്.
പുല്ലുവെട്ടാൻ
ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആറുപേരെയും കൊലപ്പെടുത്തിയത്. അയൽവാസികളായ ഇരു കുടുംബങ്ങളും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പറയപ്പെടുന്നു. പ്രതിയുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലെ വിജയ് എന്നയാൾ ബലാത്സംഗം ചെയ്തതായാണ് പരാതി.
ഇതിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇതേ തുടർന്ന് ഇരു കുടുംബങ്ങളും കൂടുതൽ ശത്രുതയിലായിരുന്നു. വിജയുടെ ഭാര്യയും കുട്ടികളും അച്ഛനും അമ്മായിമാരും ആണ് കൊല്ലപ്പെട്ടത്.
സംഭവ സമയം വിജയ് വീട്ടിലുണ്ടായിരുന്നില്ല