26.9 C
Kollam
Friday, March 29, 2024
HomeNewsCrimeകാമുകനോടൊപ്പം കഴിയാൻ ഭര്‍ത്താവിനെ കൊന്ന് വീട്ട് മുറ്റത്തെ മരത്തിന് ചുവട്ടില്‍ കുഴിച്ചിട്ടു; മൂന്ന് വര്‍ഷത്തിന്...

കാമുകനോടൊപ്പം കഴിയാൻ ഭര്‍ത്താവിനെ കൊന്ന് വീട്ട് മുറ്റത്തെ മരത്തിന് ചുവട്ടില്‍ കുഴിച്ചിട്ടു; മൂന്ന് വര്‍ഷത്തിന് ശേഷം ഭാര്യ പിടിയില്‍

തെങ്കാശി കുത്തുകല്‍ സ്വദേശിയായ അഭിരാമിയെ ആണ് പൊലീസ് പിടികൂടിയത്. കൊല നടത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് അഭിരാമിയെ പിടികൂടുന്നത്.
നാല് വര്‍ഷം മുമ്പാണ് അഭിരാമിയും ഭര്‍ത്താവായിരുന്ന കാളിരാജും വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. പിന്നീട് മൂന്ന് വര്‍ഷം മുമ്പ് കാളിരാജിനെ കാണാതാവുകയായിരുന്നു.
കാളിരാജ് നാടുവിട്ടുപോയി എന്നായിരുന്നു അഭിരാമി ആളുകളോട് പറഞ്ഞത്. എന്നാല്‍ തന്റെ മകനെ കാണാനില്ലെന്ന് കാണിച്ച് കാളിരാജിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാളിരാജിന്റെ സുഹൃത്തിനൊപ്പം അഭിരാമി താമസം തുടങ്ങിയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് അഭിരാമിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു.
ഇതിനിടെയാണ് കാമുകനൊപ്പം താമസിക്കുന്നതിനായി കാളിരാജിനെ ശ്വാസം മുട്ടിച്ച് കൊന്നെന്നും വീടിന് മുന്നിലെ മരത്തിന് ചുവട്ടില്‍ കുഴിച്ചുമൂടിയെന്ന്  അഭിരാമി മൊഴി നല്‍കിയത്.
പിന്നീട് നടത്തിയ പരിശോധനയില്‍ കാളിരാജിന്റെ അസ്ഥികള്‍ ലഭിക്കുകയും ഡി.എന്‍.എ പരിശോധനയില്‍ അസ്ഥികള്‍ കാളിരാജിന്റെത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ അഭിരാമിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവത്തില്‍ അഭിരാമിക്കൊപ്പം കൊലപാതകത്തിന് കൂട്ട് നിന്ന കാമുകനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
- Advertisment -

Most Popular

- Advertisement -

Recent Comments