27.9 C
Kollam
Friday, April 18, 2025
HomeNewsCrimeകേസില്‍ ട്വിസ്റ്റ് ; പ്രതി അന്‍വര്‍ കള്ളം പറഞ്ഞു

കേസില്‍ ട്വിസ്റ്റ് ; പ്രതി അന്‍വര്‍ കള്ളം പറഞ്ഞു

വളാഞ്ചേരിയിലെ സുബീറ ഫര്‍ഹത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോലീസിനോട്  പ്രതി അന്‍വര്‍  പറഞ്ഞത് കള്ളമെന്ന് സംശയം. ശാസ്ത്രീയ പരിശോധനയില്‍  കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട് . മൃതദേഹത്തില്‍ കയറിന്റെ അംശവും പാടുകളും കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
മുഖം പൊത്തിയപ്പോൾ ശ്വാസം കിട്ടാതെയാണ് സുബീറ കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പ്രതി നല്‍കിയ മൊഴി. ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ വേണ്ടിയാണിതെന്നും പ്രതി പറഞ്ഞിരുന്നു. എന്നാല്‍ സുബീറയുടെ മൃതദേഹത്തില്‍ നിന്ന് കുരുക്കിട്ട ഷാളും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്താനാണ് തീരുമാനം. വസ്ത്രങ്ങളും ആഭരണങ്ങളും വിശദ പരിശോധനയ്ക്ക് വിധേയമാക്കും.  ആന്തരക അവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടി റീജ്യണല്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. കേസിലെ പ്രധാന തെളിവായ സുബീറയുടെ മൊബൈല്‍ ഫോണ്‍ കുഴല്‍കിണറില്‍ എറിഞ്ഞ ശേഷം കല്ലിട്ടു എന്നാണ് പ്രതി പോലീസിനെ അറിയിച്ചത്.ഇയാളെ തെളിവെടുപ്പിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ശേഷം ജയിലിലേക്ക് മാറ്റി.
- Advertisment -

Most Popular

- Advertisement -

Recent Comments