സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സി നാളെ കൂടുതൽ ദീർഘ ദൂര സർവീസുകൾ നടത്തും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക് കൂടാൻ സാദ്ധ്യതയുളളതിനാലാണ് തീരുമാനം. വൈകുന്നേരങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് നിഗമനം.
എല്ലാ യൂണിറ്റ് ഓഫീസർമാരും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തണമെന്ന് സി എം ഡി ബിജുപ്രഭാകർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി
ബംഗളൂരുവിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദേശ പ്രകാരം എമർജൻസി ഇവാക്വേഷന് വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ട്
കർണാടക സർക്കാർ അനുവദിച്ചാൽ അവിടെനിന്നും സർവീസ് നടത്തുമെന്നും ബിജു പ്രഭാകർ അറിയിച്ചു
ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെ എസ് ആർ ടി സി തയ്യാറാണ്
അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസർമാരെ അറിയിച്ചാൽ ആവശ്യമുള്ള സർവീസുകൾ നടത്തും. അല്ലെങ്കിൽ കെ എസ് ആർ ടി സിയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാലും അതിനുള്ള സജ്ജീകരണം ഒരുക്കും.
കൺട്രോൾ റൂം നമ്പർ – 9447071021, 0471 2463799