29 C
Kollam
Sunday, December 22, 2024
HomeMost Viewedസംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കടകളിൽ വൻ തിരക്ക്; ഇത് കോവിഡ് വ്യാപനത്തിന് കാരണമാകുന്നു

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കടകളിൽ വൻ തിരക്ക്; ഇത് കോവിഡ് വ്യാപനത്തിന് കാരണമാകുന്നു

സംസ്ഥാന സർക്കാർ എട്ടാം തീയതി മുതൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിത്യോപയോഗ സാധനങ്ങളും മറ്റും വാങ്ങാൻ കടകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. പ്രത്യേകിച്ചും സൂപ്പർമാർക്കറ്റുകളിലാണ് സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂട്ടമായി എത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തിരക്ക് തന്നെ കോവിഡ് വ്യാപനത്തിന് കാരണമാകാൻ സാധ്യതയേറെയാണ്. എത്രയേറെ അകലം പ്രാപിക്കാൻ ശ്രമിച്ചാലും അത് ഫലവത്താക്കാൻ കഴിയുന്നില്ല. എങ്ങനെയും സാധനങ്ങൾ ഒരുമിച്ച് വാങ്ങുകയാണ് കടകളിൽ എത്തുന്നവരുടെ ലക്ഷ്യം.
 കടക്കാർക്ക് ഇവരെ വേണ്ട രീതിയിൽ നിയന്ത്രിക്കാനുമാകുന്നില്ല.
 സമ്പൂർണ്ണ നിയന്ത്രണം എട്ടുമുതൽ ആയതിനാൽ ഏഴാം തീയതി കടകളിൽ വൻതിരക്ക് അനുഭവപ്പെടാനാണ് സാധ്യത.
 ഇത് അനാവശ്യമായ ഒരു തിരക്കാണ്. സാധനങ്ങൾ വാങ്ങുന്നതിന് സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും അതൊന്നും കേൾക്കാൻ ആൾക്കാർ തയ്യാറാവുന്നില്ല. എല്ലായിടവും പോലീസിന് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. റോഡുകളിൽ അനാവശ്യ യാത്രക്കാരെ ഒഴിവാക്കാൻ പോലീസ് നടപടി സ്വീകരിക്കുമ്പോൾ, അതിന് തന്നെ മതിയായ പോലീസ് സേവനം പര്യാപ്തമാകുന്നില്ല. ഇത്തരം സാഹചര്യത്തിൽ ജനങ്ങൾ തീർത്തും സഹകരിക്കേണ്ട താണ്.
 സാധനങ്ങൾ വാങ്ങാൻ പരമാവധി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തേണ്ടതാണ്.
കോവിഡ് വ്യാപനം കൊല്ലം ജില്ലയിൽ അതി രൂക്ഷമാകുന്നതിനാൽ എത്രയും വേഗം നിയന്ത്രണവിധേയമാക്കേണ്ടത് അനിവാര്യതയാണ്. കാരണം കോവിഡിന്റെ രണ്ട്, മൂന്ന് വ്യാപനങ്ങൾ അതി സങ്കീർണ്ണവും ജീവന്റെ നിലനില്‌പിനോടുള്ള പോരാട്ടവുമാണ്. കൊല്ലം ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ കൂടുതൽ നിഷ്ക്കർഷത പാലിക്കാൻ ജില്ലാ കളക്ടറോട് സമന്വയം ന്യൂസ് അഭ്യർത്ഥിക്കുന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments