27.8 C
Kollam
Saturday, December 21, 2024
HomeMost Viewedകേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുo ; ഉത്തരവിട്ട് ഹൈക്കോടതി

കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുo ; ഉത്തരവിട്ട് ഹൈക്കോടതി

കേരളാ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു . കേരളത്തിലെ വാക്‌സിന്‍ ക്ഷാമം എപ്പോള്‍ പരിഹരിക്കുമെന്നും കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്നും വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി . പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. വാക്‌സിന്‍ വിതരണത്തില്‍ കര്‍മ്മ പദ്ധതി വേണമെന്നും, പൊലീസ് സഹായം ഉറപ്പാക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു . വാക്സിന് വേണ്ടിയുള്ള നെട്ടോട്ടം സ്ഥിതി രൂക്ഷമാക്കുമെന്നും കോടതി വ്യക്തമാക്കി .

- Advertisment -

Most Popular

- Advertisement -

Recent Comments