28.6 C
Kollam
Sunday, December 8, 2024
HomeMost Viewed1.20 ലക്ഷം രൂപ ആംബുലൻസ്​ ചാർജ് ;​ ഓപ്പറേറ്റർ പിടിയിൽ

1.20 ലക്ഷം രൂപ ആംബുലൻസ്​ ചാർജ് ;​ ഓപ്പറേറ്റർ പിടിയിൽ

ഡൽഹിയിൽ കോവിഡ്​ രോഗിയിൽനിന്ന്​ ആംബുലൻസ്​ ചാർജായി​ അമിതനിരക്ക്​ ഈടാക്കിയ ആംബുലൻസ്​ ഓപ്പറേറ്റർ അറസ്​റ്റിൽ. 350 കിലോമീറ്റർ ദൂരത്തിന്​ 1.20 ലക്ഷം രൂപയാണ്​ ചാർജായി ഈടാക്കിയത്​.ഗുരുഗ്രാം സ്വദേശിനിയായ അമൻദീപ്​ കൗറിന്‍റെ മാതാവ്​ സതീന്ദർ കൗറിന്​​ കോവിഡ്​ പോസീറ്റീവായിരുന്നു.
ആരോഗ്യനില വഷളായതോടെ ഗുരുഗ്രാമിൽനിന്ന്​ ലുധിയാനയിലെ ആശുപത്രിയിലെത്തിക്കാനായി ആംബുലൻസ്​ വിളിച്ചു. 350 കിലോമീറ്ററാണ്​ ഗുരുഗ്രാമിൽനിന്ന്​ ലുധിയാനയിലേക്കുള്ള ദൂരം. എന്നാൽ ആംബുലൻസ്​ ഓപ്പറേറ്റർ 1.20ലക്ഷം ചാർജായി ഈടാക്കുകയായിരുന്നു. ആംബുലൻസ്​ ഓപ്പറേറ്ററെ കൂടാതെ എം.ബി.ബി.എസ്​ ഡോക്​ടർ കൂടിയാണ്​ ഇയാൾ.

ഡ്രൈവർ ചോദിച്ചത് 1.40 ലക്ഷo രൂപയാണ് . എന്നാൽ തന്റെ കൈയിൽ ഓക്​സിജൻ സൗകര്യമുണ്ടായിരുന്നുവെന്ന്​ പറഞ്ഞപ്പോൾ 20,000രൂപ കുറച്ചുനൽകി. നിരക്ക്​ അമിതമാണെന്ന്​ വാദിച്ചിട്ടും കുറക്കാൻ അയാൾ തയാറായില്ല. അമ്മയുടെ ആരോഗ്യം വഷളായതിനാൽ മറ്റു വഴികളില്ലാതെ പണം നൽകയെന്ന് അമൻദീപ്​ പറഞ്ഞു.ലുധിയാനയിലെ ദുഗ്രിയിലെ ആശുപത്രിയിൽ മാതാവിനെ പ്രവേശിപ്പിച്ചതിന്​ ശേഷം അമൻദീപ് ആംബുലൻസ്​ ബിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡൽഹി പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ആംബുലൻസ്​ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്​തു.ആംബുലൻസ്​ ഡ്രൈവർ അമൻദീപിന്​ പണം തിരികെ നൽകി.

- Advertisment -

Most Popular

- Advertisement -

Recent Comments