ദില്ലിയില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ചു.ആര്‍(29)ആണ് മരിച്ചത്.അവസാനമായി രഞ്ചു സഹോദരിക്കയച്ച സന്ദേശത്തില്‍ തനിക്ക് ചികിത്സ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കുടുംബത്തിന്റെ അഭ്യര്‍ത്ഥന.