26.2 C
Kollam
Friday, November 15, 2024
HomeMost Viewedമഴയും കാറ്റും ശക്തമാകും ; ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു

മഴയും കാറ്റും ശക്തമാകും ; ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു

കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുള്ളതിനാൽ സർക്കാർ സംവിധാനങ്ങളോട് പൂർണസജ്ജരാകാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിൽ വെള്ളിയാഴ്‌ചയോടെ രൂപപ്പെടുന്ന ന്യൂനമർദം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറ്‌ ദിശയിൽ സഞ്ചരിക്കുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തീരപ്രദേശങ്ങളിലുള്ളവരെ ആവശ്യമെങ്കിൽ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റും. മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മുഴുവൻ കോവിഡ്‌ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കും. ആശുപത്രികളിൽ ജനറേറ്ററുകൾ സ്ഥാപിക്കാനും നിർദേശിച്ചു. വൈദ്യുതി തകരാർ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ വൈദ്യുതി വകുപ്പ്‌ ടാസ്ക് ഫോഴ്‌സുകൾ സജ്ജമാക്കി. വായുസേനയുടെ ഹെലികോപ്‌ടർ തിരുവനന്തപുരത്ത് നിലയുറപ്പിക്കും.ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 1077 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.

 

 

 

- Advertisment -

Most Popular

- Advertisement -

Recent Comments