29 C
Kollam
Sunday, December 22, 2024
HomeMost Viewedതൃശൂർ ജില്ലയിൽ കനത്ത മഴ; ആശങ്ക തുടരുന്നു

തൃശൂർ ജില്ലയിൽ കനത്ത മഴ; ആശങ്ക തുടരുന്നു

ദിവസങ്ങളായി തുടരുന്ന കനത്ത മഴ തൃശൂർ ജില്ലയിൽ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.ജില്ലയുടെ തീരദേശ മേഖലകളിൽ രണ്ടു ദിവസമായി കടലേറ്റം രൂക്ഷമായി തുടരുകയാണ്.
രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും തീരദേശത്തെ ഏറെ ആശങ്കയിലാക്കി.കൊടുങ്ങല്ലൂരിൽ ആയിരത്തോളം കുടുംബങ്ങൾക്ക് ആണ് വീട് ഒഴിഞ്ഞു പോകേണ്ടി വന്നത്.
242 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്.
പലയിടങ്ങളിലും കടൽഭിത്തികളും ജിയോ ബാഗ് തടയണകളും ഒലിച്ചുപോയ സ്ഥിതിയാണുള്ളത്
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ പലഭാഗത്തും വീടുകൾ തകരുകയും വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു വിടാന്‍ അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. 419.41 മീറ്ററിനു മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നാലാണ് സ്പില്‍വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുക.

- Advertisment -

Most Popular

- Advertisement -

Recent Comments