പാൽ സംഭരണത്തിൽ നിയന്ത്രണമേർപ്പെടുത്തി മിൽമ .നാളെ മുതൽ ഉച്ചയ്ക്ക് ശേഷമുള്ള പാൽ സംഭരിയ്ക്കില്ല.പാലുൽപ്പാദനം വർധിച്ചതും വിൽപ്പന കുറഞ്ഞതിനെയും തുടർന്നാണ് നടപടി.മലബാർ മേഖലയിലാണ് സംഭരണത്തിന് നിയന്ത്രണം.
രാവിലെ മാത്രമാണ് ക്ഷീരസംഘങ്ങളിൽ നിന്നും പാൽ സംഭരിക്കുക.മെയ് 1 മുതൽ 10 വരെ പ്രതിദിനം സംഭരിച്ച പാലിന്റെ 60 ശതമാനം മാത്രമേ രാവിലെ സംഭരിക്കുകയുള്ളു.