ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഡോ. കെകെ അഗര്‍വാള്‍ അന്തരിച്ചു. 62 വയസ്സായിരുന്നു.
ദില്ലി എയിംസില്‍ ചികിത്സയിലിയിരിക്കെയാണ് അന്ത്യം. കഴിഞ്ഞയാഴ്ച്ചയാണ് കോവിഡ് ബാധിതനായ അഗര്‍വാളിനെ എയിംസില്‍ പ്രവേശിപ്പിക്കുന്നത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. ഇന്നലെ രാത്രി 11.30 ഓടെയാണ് കെ കെ അഗര്‍വാൾ മരിച്ചത്.