24.7 C
Kollam
Wednesday, January 21, 2026
HomeMost Viewedകാന്‍റീനില്‍ തീ പിടിച്ചു ; തിരുവനന്തപുരo എസ് പി ഫോര്‍ട്ട് ആശുപത്രിയിൽ

കാന്‍റീനില്‍ തീ പിടിച്ചു ; തിരുവനന്തപുരo എസ് പി ഫോര്‍ട്ട് ആശുപത്രിയിൽ

തലസ്ഥാനത്ത് എസ് പി ഫോര്‍ട്ട് ആശുപത്രി കാന്‍റീനില്‍ തിപിടിത്തം. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിക്കുകയാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.
ആശുപത്രിക്ക് പിന്‍ഭാഗത്താണ് കാന്‍റീന്‍. രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. ഇതോടെയാണ് അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിച്ചത്. ആംബുലന്‍സ് എത്തിച്ച് ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഗുരുതര അസുഖമുളള രോഗികളെയാണ് ഒഴിപ്പിക്കുന്നത്. ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം.

- Advertisment -

Most Popular

- Advertisement -

Recent Comments