27.3 C
Kollam
Wednesday, April 30, 2025
HomeMost Viewedസ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന ; കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാന്‍

സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന ; കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാന്‍

കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
ജില്ലകളിലെ എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് തന്നെയാണ് വില്‍ക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.സാധനങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments