26.2 C
Kollam
Monday, September 25, 2023
HomeMost Viewedയാസ് ചുഴലിക്കാറ്റ് ഒഡീഷയിലെത്തി ; തീരത്ത് കടല്‍ക്ഷോഭം രൂക്ഷം

യാസ് ചുഴലിക്കാറ്റ് ഒഡീഷയിലെത്തി ; തീരത്ത് കടല്‍ക്ഷോഭം രൂക്ഷം

- Advertisement -

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് രാവിലെ ഒഡീഷ തീരത്തെത്തി . 130 140 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശുന്നത്. പശ്ചിമബംഗാളിലും ഒഡീഷയിലും കനത്തമഴയുണ്ട്. ഒഡീഷയിലെ ഭദ്രാക്ക്, ബാലസോര്‍ ജില്ലകളിലാണ് കാറ്റ് കൂടുതല്‍ നാശംവരുത്തുക. വിമാനത്താവളങ്ങള്‍ അടച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. തീരത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്.
പശ്ചിമബംഗാള്‍, ഒഡിഷ തീരദേശങ്ങളില്‍നിന്നും പതിനൊന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ബംഗാളില്‍ ഒമ്പതുലക്ഷത്തോളം പേരെയും ഒഡിഷയില്‍ രണ്ട് ലക്ഷം പേരെയും മാറ്റി. ജാര്‍ഖണ്ഡും കനത്ത ജാ?ഗ്രതയിലാണ്. ഒഡിഷയില്‍ ഭദ്രക് ജില്ലയിലെ ധര്‍മ തുറമുഖത്തിന് സമീപം ബുധനാഴ്ച രാവിലെ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു. ഇവിടെനിന്നാണ് കൂടുതല്‍ പേരെ മാറ്റിയത്. അഞ്ച് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്തനിവാരണ സേനയുടെ 115 സംഘത്തെ നിയോഗിച്ചു. ആന്ധ്രപ്രദേശില്‍ മൂന്ന് ജില്ലയില്‍ അതീവജാഗ്രത. പല സംസ്ഥാനങ്ങളിലും നല്ല മഴ പെയ്യാന്‍ സാധ്യത. കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളിലും മറ്റും മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

- Advertisment -

Most Popular

- Advertisement -

Recent Comments