നെയ്യാർ ഡാമിലെ അവസാന പെൺ സിംഹമായ ബിന്ദു ആണ് മരണപ്പെട്ടത് .കോവിഡ് ബാധിച്ചാണ് മരണം എന്ന് സംശയം. ശ്രവം ഹൈദ്രബാദിലെ ലാബിൽ പരിശോധനയ്ക്ക് അയക്കും
കഴിഞ്ഞ ആഴ്ച്ച നാഗരാജൻ എന്ന ആൺ സിംഹവും മരണപ്പെട്ടിരുന്നു .കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ആൺ സിംഹത്തിൻ്റെ സംസ്കാരം നടത്തിയത്.
നെയ്യാര്‍ ഡാമിലെ മരക്കുന്നത്തെ കാട്ടില്‍ 1994ലാണ് ഇന്ത്യയിലെ ആദ്യത്തെ ലയണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യകാലങ്ങളില്‍ 4 സിംഹങ്ങള്‍ മാത്രമുള്ള പാര്‍ക്കില്‍ പിന്നീട് 18 സിംഹങ്ങളായി. സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതോടെ സഞ്ചാരികളുടെ എണ്ണവും വരുമാനവും വര്‍ധിച്ചു. ഡാം കാണാന്‍ വരുന്നതിനൊപ്പം സിംഹങ്ങളെ കാണാനും നൂറു കണക്കിന് സഞ്ചാരികള്‍ ദിനവും എത്തുമായിരുന്നു.