പത്ത് വര്‍ഷം വീട്ടില്‍ ഒളിച്ച് താമസിപ്പിച്ച നെന്മാറ ദമ്പതികളെ മനുഷ്യാവകാശ കമ്മീഷന് സന്ദര്‍ശിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥാണ് വിത്തനശ്ശേരിയിലെ ദമ്പതികളുടെ വീട്ടിലെത്തിയത്. മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്മീഷന് സന്ദര്‍ശനം നടത്തിയത് . സംഭവത്തില്‍ യുവജന കമ്മീഷനും വനിതാ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വനിതാ കമ്മീഷന് അംഗങ്ങള്‍ റഹ്മാന്റെയും സജിതയുടെയും വീട് സന്ദര്‍ശിച്ചിരുന്നു.