26.3 C
Kollam
Thursday, August 28, 2025
HomeMost Viewedഒന്നരക്കോടി , വൈദ്യുത മൊബിലിറ്റി സബ്‌സിഡി ; മന്ത്രി ആന്റണി രാജു

ഒന്നരക്കോടി , വൈദ്യുത മൊബിലിറ്റി സബ്‌സിഡി ; മന്ത്രി ആന്റണി രാജു

കേരളത്തിൽ വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു. സബ്‌സിഡിയായി ഒന്നര കോടി രൂപയാണ് നൽകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാനതല വർക്കിംഗ്‌ ഗ്രൂപ്പിന്റെ ശുപാർശ ഗതാഗത മന്ത്രി അംഗീകരിച്ചു. പുതിയ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി നൽകുവാൻ ഒന്നര കോടി രുപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനം നേരിടാൻ ലോകം മുഴുവൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അതിനോട് ചേർന്നു നീങ്ങാനുള്ള ചെറിയൊരു കാൽവയ്പാണിതെന്നും, കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില വർധന മൂലം നട്ടം തിരിയുന്ന സാധാരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഇതു മൂലം ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപെട്ടു.
നേരത്തെ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇ- വാഹന നയത്തിൽ വാണിജ്യവാഹനങ്ങളിൽ വൈദ്യുതി ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുവാൻ നിർദേശിച്ചിരുന്നു.ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പന്ത്രണ്ടു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments