25.8 C
Kollam
Tuesday, December 10, 2024
HomeMost Viewedഹോർട്ടികോർപ്പിന്റെ 'വാട്ടു കപ്പ' ; പായ്ക്കറ്റിന് 50 രൂപ നിരക്ക്

ഹോർട്ടികോർപ്പിന്റെ ‘വാട്ടു കപ്പ’ ; പായ്ക്കറ്റിന് 50 രൂപ നിരക്ക്

ഹോർട്ടികോർപ്പിന്റെ വാട്ടു കപ്പ വിപണിയിലിറങ്ങി. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, വ്യക്തി​ഗത സംരംഭകർ എന്നിവയുടെ സഹായത്തോടെ ഉണക്ക് യന്ത്രങ്ങളുപയോ​ഗിച്ച് വാട്ടു കപ്പയാക്കി മാറ്റിയാണ് ഉൽപ്പന്നം വിപണിയിലെത്തിക്കുന്നത്. 500 ​ഗ്രാമിന്റെ പാക്കറ്റിന് 50 രൂപ നിരക്കിലാണ് വിൽപ്പന. ഒരു ടൺ പച്ചക്കപ്പ സംസ്കരിക്കുമ്പോൾ ഏകദേശം 15 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതായി ഹോർട്ടികോർപ്പ് വ്യക്തമാക്കി. കിലോയ്ക്ക് 12 രൂപയ്ക്കാണ് കപ്പ സംഭരിച്ചത്. ക്ലിഫ് ഹൗസിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽപ്പന്നത്തെ വിപണിക്ക് പരിചയപ്പെടുത്തി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാ​ഗമായി തരിശുനിലങ്ങളിൽ കൃഷി വ്യാപകമാക്കിയപ്പോൾ കേരളത്തിലെ മരച്ചീനി ഉൽപ്പാദനം വർധിച്ചിരുന്നു. 13,000 ടൺ മരച്ചീനിയാണ് സംസ്ഥാനത്ത് അധികമായി ഉൽപ്പാദിപ്പിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments