25.1 C
Kollam
Sunday, December 22, 2024
HomeMost Viewedമലയാളി അധ്യാപകന്‍ രാജിവെച്ചു മദ്രാസ് ഐഐടിയിലെ ; ജാതിവിവേചനം

മലയാളി അധ്യാപകന്‍ രാജിവെച്ചു മദ്രാസ് ഐഐടിയിലെ ; ജാതിവിവേചനം

മദ്രാസ് ഐ ഐ ടിയില്‍ ജാതിവിവേചനമെന്ന് ആരോപിച്ച് മലയാളി അധ്യാപകന്‍ രാജിവെച്ചു. 2019 മുതല്‍ കടുത്ത ജാതി വിവേചനമാണെന്ന് നേരിട്ടതെന്ന് ഇ-മെയില്‍ മുഖേന വകുപ്പ് മേധാവിക്ക് അയച്ച രാജിക്കത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍ പറയുന്നു. ഹുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് (എച്ച്എസ്എസ്) വിഭാഗത്തിലെ പ്രൊഫസറാണ് വിപിന്‍. ഐ ഐ ടിയില്‍ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിന്‍ ആവശ്യപ്പെട്ടു. അതിനിടെ ഐ ഐ ടിയില്‍ ഒരു മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ നായരുടേതാണെന്നാണ് വിവരം .

- Advertisment -

Most Popular

- Advertisement -

Recent Comments