ഒഡീസയിൽ നിന്നു കടത്തിയ 84 കിലോ കഞ്ചാവ് കൊല്ലം ചാത്തന്നൂരിൽ പിടികൂടി. ചാത്തന്നൂർ സ്വദേശികളായ സുനിൽകുമാർ,രതീഷ്,വിഷ്ണു ചിതറ സ്വദേശി ഹെബിമോൻ എന്നിവരാണ് പിടിയിലായത്.
വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് രണ്ട് കാറുകളിലായി കടത്തിയ കഞ്ചാവുമായി നാൽവർ സംഘം പിടിയിലായത്. 50 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് പിടികൂടിയത് .