28.5 C
Kollam
Thursday, January 23, 2025
HomeMost Viewed'എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ല', നാളെ എന്തായാലും ഇല്ലെന്ന് സുരേന്ദ്രന്‍ ; കുഴൽപ്പണകേസ്

‘എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ല’, നാളെ എന്തായാലും ഇല്ലെന്ന് സുരേന്ദ്രന്‍ ; കുഴൽപ്പണകേസ്

ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ചൊവ്വാഴ്ച കൊടകര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജരാകാന്‍ സാധിക്കില്ലെന്നും എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണ കേസില്‍ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി അന്വേഷണ സംഘം സുരേന്ദ്രന്‍റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച കാസര്‍കോട്ട് ബി ജെ പി സംസ്ഥാന നേതൃയോഗം ചേരുന്ന സാഹചര്യത്തില്‍ ഹാജരാകന്‍ സാധിച്ചേക്കില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്ത് കേസിൽ സി പി എം നേതാക്കൾ പ്രതിരോധത്തിലായതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ ക്രൈംബ്രാഞ്ച് നോട്ടീസിന് പിന്നിലെന്ന് സുരേന്ദ്രൻ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments