25.5 C
Kollam
Thursday, March 13, 2025
HomeMost Viewedകാനഡ വിലക്ക് നീട്ടി ; ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക്

കാനഡ വിലക്ക് നീട്ടി ; ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക്

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കോവിഡിന്റെ ഡല്‍റ്റാ വകഭേദത്തെ തുടര്‍ന്ന് കാനഡ നീട്ടി. ഒരു മാസത്തേക്ക് കൂടെയാണ് നീട്ടിയത്. ഏപ്രില്‍ 22ന് ആരംഭിച്ച നിരോധനം നാളെ അവസാനിക്കാനിരിക്കെയാണ് ആഗസ്റ്റ് 21 വരെ നീട്ടിയത്. നാലാം തവണയാണ് ഇത്തരത്തില്‍ കാനഡ വിലക്ക് നീട്ടുന്നത്. ഇന്ത്യയില്‍ കോവിഡ് സാഹചര്യം രൂക്ഷമായി തുടരുകയാണെന്നും പൊതുജനാരോഗ്യ ഏജന്‍സിയുടെ നിര്‍ദ്ദേശം കൂടെ കണക്കിലെടുത്താണ് തീരുമാനമെന്നും കനേഡിയന്‍ ഗതാഗതവകുപ്പ് മന്ത്രി ഒമര്‍ അല്‍ഗബ്ര അറിയിച്ചു. അത്യാവശ്യകാര്യങ്ങള്‍ക്ക് അല്ലെങ്കിലും രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ച അമേരിക്കന്‍ പൗരന്മാര്‍ക്കും കാനഡയിലെ സ്ഥിരതാമസക്കാര്‍ക്കും ആഗസ്റ്റ് ഒമ്പത് മുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്നും കാനഡ സര്‍ക്കാര്‍ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments